തൃശൂർ: ഡിജിറ്റൽ റീസർവേ അഴിമതി ആരോപണത്തിൽ ഹൈക്കോടതിയുടേതു സ്വാഭാവികനടപടിയെന്നു മന്ത്രി കെ. രാജൻ.
ഏതു തരത്തിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും സ്വാഗതം ചെയ്യുന്നതായും വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നതായാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സുമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാമകുമാർ എന്നിവരുടെ ബെഞ്ച് അന്വേഷണം വേണമെന്നു നിർദേശിച്ചത്.